ഐ വി ശശിയെ അറിയാൻ കാണേണ്ട 30 ചിത്രങ്ങൾ

കുടുംബ ചിത്രങ്ങൾ മുതൽ രാഷ്ട്രീയ ത്രില്ലറുകൾ വരെ എല്ലാമുണ്ട് ഐ വി ശശിയിൽ നിന്നും പിറവിയെടുത്ത സിനിമകളുടെ പട്ടികയിൽ. പൊളിറ്റിക്കൽ ത്രില്ലർ ശ്രേണിയിലെ ചിത്രങ്ങൾ അക്കാലങ്ങളിൽ യുവാക്കളുടെ ഹരമായിരുന്നു. സുകുമാരൻ, ജയൻ, മമ്മൂട്ടി, മോഹൻലാൽ, റഹ്മാൻ വരെ നീളുന്ന താരങ്ങളെ സൂപ്പർ താരങ്ങളാക്കി മാറ്റിയതും ഐ വി ശശിയുടെ ഈ ത്രില്ലർ മാജിക്കിലൂടെ തന്നെ.
മലയാള സിനിമയിലെ ‘ഐ വി ശശി എഫക്റ്റിനെ’ കുറിച്ച് പഠിക്കുന്നവർ
ഉറപ്പായും കാണേണ്ട 30 ചിത്രങ്ങളെ ഇവിടെ ചേർക്കുന്നു.
1. ഉത്സവം (1975)
2.ഊഞ്ഞാൽ (1977)
3.അവളുടെ രാവുകൾ (1978)
4.ഈറ്റ (1978)
5.അലാവുദ്ദീനും അത്ഭുതവിളക്കും (1979)
6.മനസാ വചനാ കർമ്മണാ (1979)
7.ആറാട്ട് (1979)
8.അങ്ങാടി (1980)
9.കാന്തവലയം (1980)
10.തുഷാരം (1981)
11.തൃഷ്ണ (1981)
12.അഹിംസ (1981)
13.ഈ നാട് (1982)
14.ഇണ (1982)
15.ഇനിയെങ്കിലും (1983)
16.ആരൂഢം (1983)
17.അതിരാത്രം (1984)
18.ലക്ഷ്മണരേഖ (1984)
19.ആൾക്കൂട്ടത്തിൽ തനിയെ (1984)
20.അക്ഷരങ്ങൾ (1984)
21.കാണാമറയത്ത് (1984)
22.ഉയരങ്ങളിൽ (1984)
23.രംഗം (1985)
24.വാർത്ത (1986)
25.ആവനാഴി (1986)
26.അടിമകൾ ഉടമകൾ (1987)
27.അനുരാഗി (1988)
28.1921 (1988)
29.മൃഗയ (1989)
30.ദേവാസുരം (1993)
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here