ഐ വി ശശിയുടെ സംസ്കാര ചടങ്ങ് ഇന്ന്

ഇന്നലെ അന്തരിച്ച സംവിധായകൻ ഐ.വി.ശശിയുടെ സംസ്കാരച്ചടങ്ങുകൾ ഇന്ന് നടക്കും. വൈകിട്ട് ആറ് മണിയോടെ പോരൂർ വൈദ്യുതശ്മശാനത്തിലാണ് സംസ്കാരച്ചടങ്ങുകൾ നടക്കുക. മൃതദേഹം അഞ്ച് മണിവരെ സാലിഗ്രാമത്തിലുള്ള വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഓസ്ട്രേലിയയിലുള്ള മകൾ അനു ഉച്ചയോടെ എത്തും. മോഹൻലാല്‍, സുരേഷ് ഗോപി,  കമലഹാസന്‍, രേവതി,ശാരദ,  ഖുശ്ബു തുടങ്ങി നിരവധി പേര്‍ ഐ.വി.ശശിയ്ക്ക് അന്ത്യാഞ്ജലികളർപ്പിയ്ക്കാനെത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top