‘അണ്ണാ’ എന്ന വാക്ക് ഓക്‌സ്‌ഫോഡിൽ എത്തി !!

twentyfournews-aiyo-oxford anna in oxford dictionary

അണ്ണാ എന്ന വാക്ക് ഓക്‌സ്‌ഫോർഡ് ഡിക്ഷണറിയിൽ ഇടം പിടിച്ചു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ മുതിർന്നവരെ ബഹുമാനപൂർവം വിളിക്കുന്ന വാക്കാണ് അണ്ണാ.

മലയാളത്തിന് പുറമെ തെലുങ്ക്, ഉർദു, തമിഴ്, ഹിന്ദി, ഗുജറാത്തി ഭാഷകളിൽനിന്നായി 70 ഇന്ത്യൻ വാക്കുകൾ കൂടി ഇക്കുറി ഓക്‌സ്‌ഫോർഡ് ഇംഗ്ലീഷ് ഡിക്ഷണറിയിൽ കാണാം.

മാർച്ച്, ജൂൺ, സെപ്തംബർ, ഡിസംബർ മാസങ്ങളിലായി വർഷംതോറും നാല് തവണയാണ് ഓക്‌സ്‌ഫോർഡ് ഡിക്ഷണറി പുതുക്കുക.

ഏതാനും വർഷം മുമ്പ് അയ്യോ എന്ന മലയാള പദവും ഓക്‌സ്‌ഫോർഡ് ഡിക്ഷണറിയിൽ ഉൾപ്പെടുത്തിയിരുന്നു.

anna in oxford dictionary

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top