ഓക്‌സ്‌ഫോർഡ് സർവകലാശാല വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റായി ഇന്ത്യൻ വംശജ

ഓക്സ്ഫോർഡ് സർവകലാശാലയിലെ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റായി ഇന്ത്യൻ വംശജയായ അൻവി ഭൂട്ടാനി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ വംശജ തന്നെയായ രശ്മി സാമന്ത് യൂണിയൻ പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെ തുടർന്നുണ്ടായ തെരഞ്ഞെടുപ്പിലാണ് അൻവി ഭൂട്ടാനി വിജയിച്ചത്.
മഗ്ഡലൻ കോളജിലെ ഹ്യൂമൻ സയൻസസ് വിദ്യാർത്ഥിനിയായ അൻവി ഭൂട്ടാനി ഓക്സ്ഫോർഡ് ഇന്ത്യ സൊസൈറ്റിയുടെ പ്രസിഡന്റുമാണ്. സർവകലാശാലയിലെ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ തന്നെ വംശീയ ബോധവൽക്കരണത്തിനുള്ള ക്യാമ്പെയിനും ഇവർ നേതൃത്വം നൽകുന്നുണ്ട്. സർവകലാശാലാ ചരിത്ത്രതിലെ ഏറ്റവും കൂടിയ പോളിങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. സോഷ്യൽ മീഡിയ പോസ്റ്റുകളെ സംബന്ധിച്ചുണ്ടായ തർക്കമാണ് മുൻ യൂണിയൻ പ്രസിഡന്റ് രാജിവെക്കാനുണ്ടായ കാരണം.
Story Highlights: oxford university students union election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here