Advertisement

താത്ക്കാലിക വിസകള്‍ പുതുക്കുന്നതിനുള്ള ചട്ടങ്ങള്‍ അമേരിക്ക കര്‍ശനമാക്കി

October 26, 2017
Google News 1 minute Read
america denies H1B visa

എച്ച്‌-1 ബി, എല്‍ 1 പോലുള്ള താത്ക്കാലിക വിസകള്‍ പുതുക്കുന്നതിനുള്ള ചട്ടങ്ങള്‍ അമേരിക്ക കര്‍ശനമാക്കി. യു.എസ്. സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസാണ് ചട്ടങ്ങള്‍ പുതുക്കി ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. പുതിയ അപേക്ഷകര്‍ക്ക് മാത്രമല്ല, നിലവില്‍ വിസയുള്ളവര്‍ക്കും ബാധകമാകുമെന്ന് അമേരിക്കന്‍ ഇമിഗ്രേഷന്‍ ലോയേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് വില്യം സ്റ്റോക്ക് പറഞ്ഞു.

ഇന്ത്യയിലെ ഐടി ജീവനക്കാര്‍ അടക്കം നിരവധി പേര്‍ ഇങ്ങനെ താത്കാലിക വിസ പുതുക്കുകയാണ് ചെയ്യാറ്.ഇനിമുതല്‍ വിസ നീട്ടിക്കിട്ടാന്‍  അപേക്ഷകര്‍ വിസയ്ക്ക് ഇപ്പോഴും അര്‍ഹരാണെന്ന് ഇവരെ പ്രതിനിധാനംചെയ്യുന്ന കമ്പനികൾ ഫെഡറല്‍ അധികൃതര്‍ക്ക് മുമ്പിൽ തെളിയിക്കണം. ചട്ടങ്ങള്‍ കര്‍ക്കശമാക്കുന്നതില്‍ ഇന്ത്യയുടെ ഉത്കണ്ഠ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണെ അറിയിച്ചുഇത്.

more difficult for H-1B visa extension in us

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here