ഓര്‍മ്മകളുടെ ഭ്രമണപഥത്തില്‍; പ്രകാശനം ഇന്ന്

nambi narayanan

ചാരക്കേസില്‍ ഉള്‍പ്പെടുത്തിയവരുടെ പേരുകള്‍ തുറന്ന് പറഞ്ഞ് ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജന്‍ നമ്പിനാരായണന്‍ എഴുതിയ ആത്മകഥ ഇന്ന് പ്രകാശനം ചെയ്യും. കേരളത്തെ പിടിച്ച് കുലുക്കുന്ന രഹസ്യങ്ങളാണ് പുസ്തകത്തില്‍ ഉള്ളതെന്നാണ് സൂചന. ഓര്‍മ്മകളുടെ ഭ്രമണപഥത്തില്‍ എന്ന് പേരിട്ട പുസ്തകം ഇന്ന് തിരുവനന്തപുരത്ത് വൈകിട്ടാണ് പ്രകാശനം ചെയ്യുന്നത്. 52ദിവസത്തെ ജയില്‍വാസവും ഇരുപത്തിയഞ്ച് വര്‍ഷത്തെ ചാരക്കേസിന്റ നാള്‍വഴികളും പുസ്തകത്തിലുണ്ട്. അറസ്റ്റിന് മുന്‍കയ്യെടുത്ത സിബിമാത്യൂസ് പിന്നീട് സുഹൃത്ത് സൂര്യാകൃഷ്ണമൂര്‍ത്തിയുടെ വീട്ടില്‍ വച്ച് മാപ്പിരന്നെന്ന കഥയും പുസ്തകത്തിലുണ്ട്. എന്നാല്‍ ഇത് നിഷേധിച്ച് സിബി മാത്യൂസ് രംഗത്ത് എത്തിയിട്ടുണ്ട്.

nambi narayanan, ormakalude bramanapadathil

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top