ഹാർദിക്കിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

non bailable arrest warrant for hardik patel

പട്ടേൽ സമര നേതാവ് ഹാർദിക് പട്ടേലിനെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്. എം.എൽ.എയെ ആക്രമിച്ച കേസിലാണ് ഹാർദിക് പട്ടേലിനെതിരേ അറസ്റ്റ് വാറന്റ്. മേഹ്‌സന ജില്ലയിലെ വീസനഗർ കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

അതേസമയം, പോലീസിന് എന്നെ അറസ്റ്റ് ചെയ്യണമെന്നുണ്ടെങ്കിൽ താൻ കീഴടങ്ങാം, എന്നാൽ ഇരുമ്പഴിക്കുള്ളിൽ അടച്ചാലും താൻ പ്രക്ഷോഭം തുടരുമെന്ന് ഹാർദ്ദിക് .

2016ൽ ബി.ജെ.പി എം.എൽ.എ റിഷികേശിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് വാറന്റ്. 2015ൽ പട്ടീദാർ അനാമതി ആന്ദോളൻ സമിതി നടത്തിയ പ്രക്ഷോഭത്തിനിടെ എം.എൽ.എയുടെ ഓഫിസ് തകർത്തതും 2016ൽ എം.എൽ.എയുടെ കാറിന് കല്ലെറിഞ്ഞതുമാണ് കേസിനാസ്പദമായ സംഭവം. ഹാർദിക് പട്ടേലിനു പുറമെ ലാൽജി പട്ടേൽ ഉൾപ്പെടെ മറ്റ് പട്ടീദാർ നേതാക്കൾക്കെതിരേയും വാറന്റുണ്ട്.

non bailable arrest warrant for hardik patel

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top