Advertisement

ബിജെപിയിൽ ചേർന്ന ഹാർദിക് പട്ടേലിന് വേദിയിൽ വച്ച് മുഖത്തടി കിട്ടിയോ ? [ 24 Fact Check]

June 7, 2022
Google News 2 minutes Read
hardik patel slapped 24 fact check

ഹാർദിക് പട്ടേൽ വേദിയിൽ സംസാരിക്കുന്നതിനിടെ മറ്റൊരു വ്യക്തി വന്ന് മുഖത്തടിക്കുന്ന വിഡിയോ കുറച്ച് ദിവസമായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ബിജെപിയിൽ ചേർന്ന ശേഷമാണ് ഹർദിക് പട്ടേലിന് അടി കിട്ടുന്നതെന്നും, മുഖത്തടിച്ചുകൊണ്ടാണ് ബിജെപി അദ്ദേഹത്തെ സ്വാഗതം ചെയ്തതെന്നും വിഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നു.

എന്നാൽ ഈ പ്രചാരണം വ്യാജമാണ്. ഇത്തരത്തിലൊരു സംഭവം നടന്നിട്ടുണ്ടെങ്കിലും അത് ഹർദിക് കോൺഗ്രസിലായിരുന്നപ്പോഴാണ്. 2019 ൽ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ തരുൺ ഗജ്ജർ എന്ന വ്യക്തി ഹർദിക് പട്ടേലിന്റെ മുഖത്തടിക്കുന്ന വിഡിയോയാണ് ഇത്.

Read Also: ജനഗണമന മികച്ച ദേശീയ ഗാനമായി തെരഞ്ഞെടുത്തുവെന്ന് വാട്ട്‌സ്ആപ്പില്‍ പ്രചരിക്കാറുള്ള സന്ദേശത്തിന്റെ സത്യാവസ്ഥയെന്ത്? [ 24 Fact Check]

2022 ജൂൺ 3നാണ് കോൺഗ്രസ് വിട്ട് ഹർദിക് പട്ടേൽ ബിജെപിയിൽ അംഗത്വം സ്വീകരിക്കുന്നത്. ഈ വിഡിയോ ഹാർദിക് ബിജെപിയിൽ അംഗത്വം എടുക്കുന്നതിന് മുൻപുള്ളതാണെന്ന് ചുരുക്കം.

Story Highlights: hardik patel slapped 24 fact check

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here