സുനന്ദയുടെ മരണം; സുബ്രഹ്മണ്യം സ്വാമിയുടെ ഹർജി ദില്ലി ഹൈക്കോടതി തള്ളി

കോൺഗ്രസ് എംപി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം കോടതി മേൽനോട്ടത്തിൽ പ്രത്യേക സംഘം അന്വേഷിക്കണം എന്നാവശ്യപ്പെട്ടുള്ള സുബ്രമണ്യം സ്വാമിയുടെ ഹർജി ദില്ലി ഹൈക്കോടതി തള്ളി.
ഹർജി രാഷ്ട്രീയ പ്രേരിതം ആണെന്ന് കോടതി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ നേതാക്കൾ നിയമ വ്യവസ്ഥയെ സ്വന്തം താല്പര്യങ്ങൾക്കായി ഉപയോഗിക്കുന്നതിൽ കോടതികൾ ജാഗ്രത പുലർത്തണമെന്നും ദില്ലി ഹൈക്കോടതി നിരീക്ഷിച്ചു.
സുനന്ദ പുഷ്‌കറിന്റെ ദുരൂഹമരണത്തിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നായിരുന്നു സുബ്രമണ്യം സ്വാമിയുടെ പൊതു താല്പര്യ ഹർജിയിലെ ആവശ്യം. ഇത് പൊതുതാത്പര്യ ഹർജിയല്ല രാഷ്ട്രീയ താല്പര്യ ഹർജിയാമെന്ന് ചൂണ്ടിക്കാട്ടിയാണ് ദില്ലി ഹൈക്കോടതി ഹർജി തള്ളിയത്.
sunanda pushkar death delhi hc dismisses subrahmaniam swami plea
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here