Advertisement

സുനന്ദ പുഷ്‌ക്കർ കേസ്; പുനഃപരിശോധനാ ഹർജിയ്‌ക്കെതിരെ ശശി തരൂർ

February 8, 2023
Google News 2 minutes Read
sunanda pushkar case shashi tharoor

സുനന്ദ പുഷ്‌ക്കർ കേസിൽ പുനഃപരിശോധനാ ഹർജിയ്‌ക്കെതിരെ ശശിതരൂർ. പുനഃപരിശോധനാ ഹർജി സമർപ്പിക്കാൻ വൈകിയതിന് പൊലീസിന് ഇളവ് നൽകരുതെന്ന് ശശി തരൂർ ഡൽഹി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. ( sunanda pushkar case shashi tharoor )

തരൂരിനെ കുറ്റമുക്തനാക്കിയ ഡൽഹി റോസ് അവന്യൂ കോടതി വിധിക്കെതിരെയാണ് ഡൽഹി പൊലീസ് ഹൈക്കോടതിയെ സമീപിച്ചത്. കൊവിഡ് കാലത്തെ പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണമാണ് പുനഃപരിശോധനാ ഹർജി വൈകിയതെന്ന് ബോധിപ്പിച്ച പൊലീസ് ആ ദിവസങ്ങളിൽ ഇളവിന് അപേക്ഷ സമർപ്പിച്ചിരുന്നു.

അപേക്ഷയെ എതിർത്ത ശശി തരൂർ, പൊലീസ് ഒഴികഴിവ് പറയുകയാണെന്ന് വാദിച്ചു. ഹർജി സമർപ്പിക്കാൻ അനുമതി നൽകിയതിന്റെ നടപടികൾ ഡയറക്ടറേറ്ര് ഓഫ് പ്രോസിക്യൂഷൻ വിശദീകരിച്ചിട്ടില്ലെന്നും ആരോപിച്ചു. കേസ് മേയ് 17ന് മാറ്റി.

Story Highlights: sunanda pushkar case shashi tharoor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here