സുനന്ദ പുഷ്‌കറിന്റെ മരണം; ശശി തരൂരിനെതിരെ കുറ്റം ചുമത്തുന്നതില്‍ വിധി ഇന്ന്

സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ശശി തരൂര്‍ എംപിക്കെതിരായി കുറ്റം ചുമത്തുന്നതില്‍ വിധി ഇന്ന്. 2014ല്‍ നടന്ന സംഭവത്തില്‍ ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റമോ കൊലപാതകക്കുറ്റമോ ചുമത്താനുള്ള തെളിവുകളുണ്ടെന്നാണ് ഡല്‍ഹി പൊലീസിന്റെ വാദം. എന്നാല്‍ സുനന്ദ പുഷ്‌കറിന് നിരവധി അസുഖങ്ങളുണ്ടായിരുന്നെന്നും മരണം സ്വാഭാവികമാണെന്നുമാണ് ശശി തരൂരിന്റെ വാദം.
2014 ജനുവരി പതിനേഴിനാണ് ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സുനന്ദയുടെ മരണത്തില്‍ ശശി തരൂരിന് പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു.ഡല്‍ഹി പൊലീസിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട ബിജെപി നേതാവിന്‍രെ നിര്‍ദേശം കോടതി തള്ളുകയായിരുന്നു.
ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് കേസില്‍ ഇന്ന് വിധിപറയുക. ഇതിന് മുന്‍പ് വിധി പറയാനായി മൂന്ന് തവണ തീരുമാനിച്ചെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു. ജൂലൈ 27നായിരുന്നു അവസാനമായി മാറ്റിയത്. കേസില്‍ പുതിയ അപേക്ഷകള്‍ സ്വീകരിക്കില്ലെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു.
Story Highlight: sunandha pushkar death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here