യോഗി ആദിത്യനാഥിന്റെ താജ്മഹല്‍ സന്ദര്‍ശനം ഇന്ന്

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് താജ്മഹല്‍ സന്ദര്‍ശിക്കും. ആഗ്രയിലെ വിനോദസഞ്ചാരപദ്ധതികള്‍ അവലോകനം ചെയ്യുന്നതിനാണ് സന്ദര്‍ശനം. താജ്മഹൽ പരിസരത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കൊപ്പം ശുചീകരണ പ്രവർത്തനങ്ങളിലും യോഗി ആദിത്യനാഥ് പങ്കെടുക്കും. താജ്‍മഹലിൽ നിന്ന് ആഗ്ര കോട്ടയിലേക്കുള്ള വിനോദ സഞ്ചാര പാതയുടെ തറക്കല്ലിടും. താജ്മഹലിനെക്കുറിച്ചുള്ള ബി.ജെ.പി എം.എൽ.എ സംഗീത് സോമിന്റെയും എം.പി വിനയ് കത്യാറിന്റെയും വിവാദ പരമാർശങ്ങൾ ചർച്ചയാകുന്നതിനിടെയാണ് യോഗിയുടെ ആദ്യ സന്ദര്‍ശനം. താജ്‍മഹൽ സന്ദര്‍ശിക്കുന്ന ഉത്തര്‍പ്രദേശിലെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്. താജ്മഹലിന് മുന്നിൽ നിന്നുള്ള യോഗി ആദിത്യനാഥിന്റെ ഫോട്ടോയ്ക്കായി കാത്തിരിക്കുന്നുവെന്ന് യു.പി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് പരിഹസിച്ചു.
yogi adithyanath
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here