മിഠായിയിൽ ബാക്ടീരിയ; കാഡ്ബറിയ്ക്ക് കോടതി പിഴ ചുമത്തി

Cadbury fined Rs 50,000 for chocolates with bugs

കാഡ്ബറിയുടെ മാതൃസ്ഥാപനമായ മോണ്ടേലെസ് ഇന്ത്യ ഫുഡ്‌സിന് 50,000 രൂപ പിഴ. ഗുണ്ടൂർ ബ്രോഡിപ്പേട്ട് സ്വദേശിനി അനുപമയുടെ പരാതിയിലാണ് ഉപഭോക്തൃ കോടതിയുടെ വിധി. 2016 ജൂലൈ 17 ന് വാങ്ങിയ കാസ്ബറിയുടെ റോസ്റ്റഡ് ആൽമണ്ട് ചോക്ലേറ്റ് ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അനുപമ പരാതി നൽകിയത്.

അനുപമ ചിത്രങ്ങൾ സഹിതം കാഡ്ബറി കമ്പനിയ്ക്ക് പരാതി നൽകിയതിനെ തുടർന്ന് കാഡ്ബറിയിൽ നിന്നും ഉദ്യോഗസ്ഥരെത്തി അനുപമയുടെ പരാതി സത്യമാണെന്ന് കണ്ടെത്തിയിരുന്നു. പരാതി ഉയർത്തി പ്രശ്‌നമുണ്ടാക്കരുതെന്ന് കമ്പനി ആവശ്യപ്പെട്ടിരുന്നെങ്കിലും അനുപമ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതിയുമായി ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു.

കേസിൽ നിരവധി തവണ കോടതിയിൽ ഹാജരാകാതിരുന്ന കാഡ്ബറിക്ക് കോടതി ചിലവിലേയ്ക്ക് 50000 രൂപയും പിഴ ചുമത്തി.

Cadbury fined Rs 50,000 for chocolates with bugs

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top