വില്ലൻ മൊബൈലിൽ; ആരാധകൻ അറസ്റ്റിൽ

villain villain gets record fan shot villian movie in phone arrested

മോഹൻലാലിന്റെ ബിഗ് ബജറ്റ് ചിത്രം വില്ലന്റെ ആദ്യ ഷോ തന്നെ മൊബൈലിൽ പകർത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ.

ചെമ്പന്തൊട്ടിയിൽ നിന്നുള്ള വർക്ക് ഷോപ്പ് ജീവനക്കാരനാണ് അറസ്റ്റിലായത്. നാനൂറോളം സീറ്റുകളുള്ള കണ്ണൂർ സവിത തീയേറ്ററിൽ മുഴുവൻ ടിക്കറ്റും സ്വന്തമായി വാങ്ങിച്ച് രാവിലെ 8 മണിക്ക് ഫാൻസ് സംഘടിപ്പിച്ച പ്രദർശനത്തിനിടെയാണ് സംഭവം.

സിനിമ മൊബൈലിൽ പകർത്തുന്നത് തിയേറ്ററിലുണ്ടായിരുന്ന വിതരണക്കാരുടെ പ്രതിനിധിയുടെ ശ്രദ്ധയിലാണ് പെട്ടത്. തുടർന്ന് ഉടൻതന്നെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

എന്നാൽ ആവേശം മൂത്തു ചെയ്തുപോയതാവാമെന്നും ചിത്രം പകർത്താനോ വ്യാജപകർപ്പ് ഉണ്ടാക്കാനോ ഉള്ള ഉദ്ദേശം യുവാവിനുണ്ടായിരുന്നില്ലെന്നുമാണ് പൊലീസിന്റെ നിഗമനം.

villain

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top