ഗർഭം അലസിപ്പിക്കാൻ സ്ത്രീക്ക് ഭർത്താവിന്റെ അനുമതി ആവശ്യമില്ല : സുപ്രീംകോടതി

ആഗ്രഹിക്കാത്തതോ അപ്രതീക്ഷിതമായതോ ആയ ഗർഭം അലസിപ്പിക്കാൻ സ്ത്രീക്ക് ഭർത്താവിന്റെ അനുമതി ആവശ്യമില്ലെന്ന് സുപ്രീംകോടതി. മെഡിക്കൽ ടെർമിനേഷൻ പ്രെഗ്‌നൻസി ആക്ട് അനുസരിച്ച് സ്ത്രീക്ക് ഗർഭഛിദ്രത്തിന് ഭർത്താവിന്റെ അനുമതി ആവശ്യമില്ലെന്നാണ് കോടതി വിധിച്ചിരിക്കുന്നത്.
തന്റെ അനുമതിയില്ലാതെ ഭാര്യ ഗർഭഛിദ്രം നടത്തിയെന്ന് ആരോപിച്ച് പഞ്ചാബ് സ്വദേശി നല്കിയ പരാതിയിന്മേലാണ് കോടതിയുടെ സുപ്രധാനവിധി.
കുഞ്ഞിനെ വേണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ പ്രായപൂർത്തിയായ സ്ത്രീക്ക് അവകാശമുണ്ട്. മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീകൾക്ക് പോലും ഗർഭഛിദ്രത്തിന് അവകാശമുണ്ടെന്ന് കോടതി അറിയിച്ചു.
no need of husband permission to abort fetus says SC
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News