‘ഉപ്പും മുളകും കുടുംബം’ ഇന്ന് ഫ്‌ളവേഴ്‌സ് ഷോപ്പിംഗ് ഫെസ്റ്റിവൽ വേദിയിൽ

uppum mulakum serial family in flowers shopping festival today

ഉപ്പും മുളകും എന്ന പരമ്പരയിലൂടെ ജനമനസ്സുകൾ കീഴടക്കിയ താരങ്ങൾ ഇന്ന് ഫ്‌ളവേഴ്‌സ് ഷോപ്പിംഗ് ഫെസ്റ്റിവൽ വേദിയിലെത്തുന്നു. പരമ്പരയിൽ വേഷമിടുന്ന ബിജു സോപാനം, നിഷ സാരംഗ്, ജൂഹി റുസ്തഗി, ശിവാനി, അൽസാബിത്, വിഷ്ണു എന്നിവരാണ് ഇന്ന് ഷോപ്പിംഗ് ഫെസ്റ്റിവലിൽ എത്തുന്നത്.

ഇതിന് പുറമെ ജനപ്രിയ ഗായകർ സാമദാസും, ജാനകിയും ചേർന്നൊരുക്കുന്ന ഗാനമേളയും, കോമഡി ഉത്സവത്തിലെ പ്രിയതാരങ്ങൾ അബിൻ പത്തനാപുരവും, ആദർശ് ഡി.ജെയും നടത്തുന്ന ഹാസ്യപരിപാടിയും ഇന്ന് സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. വൈകീട്ട് 6.30 മുതലാണ് കലാപ്രകടനങ്ങൾ.

ഒക്ടോബർ 20 ന് പത്തനംതിട്ട ഇടത്താവളം മൈദാനത്ത് തുടങ്ങിയ ഷോപ്പിങ്ങ് ഫെസ്റ്റിവൽ 29 വരെ നീളും.

 

uppum mulakum serial family in flowers shopping festival today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top