‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോളി’ല്‍ ചട്ടലംഘനം

jacob-thomas

ഡിജിപി ജേക്കബ് തോമസിന്റെ ആത്മകഥയില്‍ ചട്ടലംഘനമുണ്ടെന്ന് മൂന്നംഗ സമിതി.  ക്രിമിനല്‍ കേസെടുക്കാവുന്ന ചട്ടലംഘനങ്ങള്‍ ആത്മകഥയിലുണ്ടെന്നാണ്  സമിതിയുടെ കണ്ടെത്തല്‍. പുസ്തകത്തില്‍ പല സ്ഥലങ്ങളിലും ചട്ടലംഘമുണ്ടെന്ന് മുന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയപ്പോഴാണ് പുസ്തകം പരിശോധിക്കാന്‍ മുന്നംഗ സമിതിയെ ചുമതലപ്പെടുത്തിയത്. സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട കേന്ദ്രനിയമവും കേരള പൊലീസ് ആക്ടുമെല്ലാം പുസ്തകത്തില്‍ ലംഘിച്ചതായി മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പാറ്റൂര്‍ കേസ് ലോകായുക്ത പൂഴ്ത്തിയെന്ന ജേക്കബ് തോമസിന്റെ ആരോപണം ഗുരുതരമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. സര്‍ക്കാറിന്റെ അനുമതി ഇല്ലാതെയാണ് ജേക്കബ് തോമസ് ആത്മകഥ എഴുതിയത്.

jacob-thomas

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top