സിവിൽ സർവ്വീസ് പരീക്ഷയിൽ കൃത്രിമം; അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് പിടിയിൽ

assistant police suprintendant caught during copying in IAS exam

ഐഎസിനായി സിവിൽ പരീക്ഷയിൽ കൃത്രിമം കാണിച്ച അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് സഫീർ കരീം പിടിയിൽ. എറണാകുളം സ്വദേശിയായ സഫീർ കരീം ബ്ലൂ ടൂത്ത് ഉപയോഗിച്ച് കോപ്പിയടി നടത്തിയെന്നാണ് ആരോപണം . ചെന്നൈ നഗരത്തിലെ എഗ്മൂർ പ്രസിഡൻസി ഗേൾസ് ഹയർ സെക്കൻററി സ്‌കൂളിൽ തിങ്കളാഴ്ച പരീക്ഷ എഴുതുന്നതിനിടെയാണ് സംഭവം.

ഒളിപ്പിച്ചുവെച്ച ബ്ലൂടൂത്ത് വഴി ഉത്തരങ്ങൾ ചോദിച്ച് എഴുതുകയായിരുന്നു. ഹൈദരാബാദിൽ നിന്ന് ഭാര്യ മൊബൈൽ ഫോണിലൂടെ ഉത്തരം പറഞ്ഞ്‌കൊടുക്കുകയായിരുന്നെന്നാണ് കണ്ടെത്തൽ . സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തി്യ പരിശോധനയിലാണ് എറണാകുളം സ്വദേശിയായ ഷബീർ പിടിയിലായത്.

2014 ഐ.പി.എസ്. ബാച്ചുകാരനാണ് തിരുനൽവേലി നങ്കുനേരി സബ്ഡിവിഷനിൽ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടായി പ്രൊബേഷനിൽ ജോലിചെയ്യുകയായിരുന്ന ഷബീർ.

assistant police suprintendant caught during copying in IAS exam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top