മൂന്ന് പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍

എരഞ്ഞിമാവില്‍ ഗെയില്‍ വാതക പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന സമരത്തിലെ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് മൂന്ന് പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താലിന് യുഡിഎഫ് ആഹ്വാനം ചെയ്തു. കാരശ്ശേരി, കൊടിയത്തൂര്‍, കീഴുപറമ്പ്, പഞ്ചായത്തുകളിലാണ് യുഡിഎഫ് ഹര്‍ത്താല്‍. ഇന്ന് രാവിലെ എരഞ്ഞിമാവ് ഗെയില്‍ പദ്ധതി പ്രദേശത്ത് പോലീസും സമരക്കാരും ഏറ്റുമുട്ടിയിരുന്നു.ഗെയിലിന്റെ ജെസിബിയും വാഹനങ്ങളും സമരക്കാര്‍ തകര്‍ത്തതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. സമരക്കാര്‍ക്ക് നേരെ പോലീസ് ലാത്തിവീശി സമരക്കാരെ വിരട്ടിയോടിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് പലതവണ ഗ്രനേഡ് പ്രയോഗിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News