പിജി വേലായുധന്‍ നായര്‍ അനുസ്മരണ സമ്മേളനം നാളെ

pg velayudhan nair

ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ പിജി വേലായുധന്‍ നായരുടെ രണ്ടാം അനുസ്മര സമ്മേളനം നാളെ തിരുവനന്തപുരം പ്രസ് ക്ലബ് ഹാളില്‍ നടക്കും. ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പിജി സ്മാരക ട്രസ്റ്റിന്റെ ഉദ്ഘാടനം മന്ത്രി പി തിലോത്തമന്‍ നിര്‍വഹിക്കും. ചടങ്ങില്‍ പിരപ്പന്‍കോട് മുരളി അധ്യക്ഷത വഹിക്കും. ചലച്ചിത്ര നടന്‍ പ്രേം കുമാര്‍ മുഖ്യാതിഥിയാകും.

പിജി വേലായുധന്‍ നായരുടെ ജീവിതവും പോരാട്ട ചരിത്രവും പശ്ചാത്തലമായി പുറത്തിറങ്ങുന്ന പിജി ചരിത്ര ഗ്രന്ഥത്തിന്റെ ബ്രോഷര്‍ തലേക്കുന്നില്‍ ബഷീര്‍ കേരഫെഡ് ചെയര്‍മാന്‍ അഡ്വ. ജെ വേണുഗോപാലിന് നല്‍കി പ്രകാശനം ചെയ്യും.റിട്ട. ഐഎഎസ് എന്‍ അയ്യപ്പന്‍, അഡ്വക്കേറ്റുമാരായ ജിആര്‍ അനില്‍, ജെ ആര്‍ പത്മകുമാര്‍, ജെ വേണുഗോപാലന്‍ നായര്‍,വിവി ശശീന്ദ്രന്‍ ഡോ. വള്ളിക്കാവ് മോഹന്‍ദാസ്, കെ.എം സാലിഹ്, തേക്കട പിജി സുകുമാരന്‍ നായര്‍, എസ്. സക്കിര്‍ ഹുസൈന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.

pg velayudhan nair

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top