മെഡിക്കൽ കോളേജുകളിൽ ഇന്ന് മുതൽ പഞ്ചിങ്

punching in medical college biometric attendance mandatory in secreteriate

സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ആശുപത്രികളിൽ ഇന്നു മുതൽ പഞ്ചിങ് സംവിധാനം തുടങ്ങുന്നു. പരീക്ഷണ പദ്ധതിയുമായി സഹകരിക്കുമെന്ന് ഡോക്ടർമാരുടെ സംഘടന വ്യക്തമാക്കി.

ഇപ്പോൾ തുടരുന്ന ഹാജർ രേഖപ്പെടുത്തലിനു പുറമേയാണ് പ!ഞ്ചിങ് സംവിധാനവും നടപ്പാക്കുന്നത്. വൈകി ഒ.പി തുടങ്ങുക, ഡ്യൂട്ടി സമയം തീരും മുമ്പ് ആശുപത്രി വിടുക, സ്ഥലംമാറ്റം കിട്ടികഴിഞ്ഞാൽ എല്ലാ ദിവസവും ആശുപത്രികളിലെത്താതിരിക്കുക തുടങ്ങിയ പരാതികൾ നിലനിൽക്കെയാണ് സർക്കാർ പഞ്ചിങ് നടപ്പാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതിയാണെങ്കിലും കർശനമായി നടപ്പാക്കണമെന്നാണ് നിർദേശം. ഡോക്ടർമാർക്കും ജിവനക്കാർക്കും പലവിധ ഡ്യൂട്ടികൾ ഉള്ളതിനാൽ അതിനനുസരിച്ച് ഡ്യൂട്ടി സമയം ഏകീകരിക്കുന്നത് എങ്ങനെയെന്ന പ്രശ്‌നം നിലനിൽക്കുന്നുണ്ട്.

ആദ്യഘട്ടത്തിൽ, പരീക്ഷണ പഞ്ചിങ് ആയതിനാൽ ശമ്പളം നൽകുന്ന സ്പാർക്ക് സംവിധാനവുമായി ബന്ധിപ്പിച്ചിട്ടില്ല. ഒരു മാസം കഴിഞ്ഞാൽ ശമ്പളം ഉൾപ്പെടെ പഞ്ചിങ്ങിന്റെ അടിസ്ഥാനത്തിലായിരിക്കും. കെൽട്രോണിനാണ് ഇതിൻറെ ചുമതല.

 

punching in medical college

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top