പൊതുമേഖലാ സ്ഥാപനങ്ങളില്‍ സുരക്ഷാ ഓഡിറ്റ്

audit

ചവറ കെഎംഎഎല്ലിലെ നടപ്പാല അപകടത്തിന്റെ പശ്ചാത്തലത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ സുരക്ഷാ ഓഡിറ്റ് നടത്താന്‍ മന്ത്രി സഭാ തീരുമാനം. സംസ്ഥാനത്തെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും ഓഡിറ്റ് നടത്താനാണ്. തീരുമാനം. ഇത് സംബന്ധിച്ച നിര്‍ദേശം ബന്ധപ്പെട്ടവര്‍ക്ക് നല്‍കും. ചവറയിലെ അപകടത്തെ കുറിച്ച് അന്വേഷണം നടത്തി സമഗ്രമായ റിപ്പോര്‍ട്ട് നല്‍കാന്‍ വ്യവസായ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്‍റണിയെ ചുമതലപ്പെടുത്തി. സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടുന്ന സംഘമാണ് ഇത് അന്വേഷിക്കുക.

audit

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top