ബിൻ ലാദൻ വധം; നൂറിലേറെ ഫയലുകളും ചിത്രങ്ങളും പുറത്തുവിട്ട് സിഐഎ

അൽഖ്വയ്ദ തലവൻ ഒസാമ ബിൻ ലാദനെ വധിച്ചതുമായി ബന്ധപ്പെട്ട നൂറിലേറെ ഫയലുകൾ സിഐഎ പുറത്ത് വിട്ടു. കുടുംബാംഗങ്ങൾക്കൊപ്പം അദ്ദേഹം നിൽക്കുന്നതടക്കമുള്ള ചിത്രങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. ലാദൻറെ ഒളിത്താവളത്തിൽ 2011 മെയ് മാസത്തിൽ റെയ്ഡ് നടത്തിയപ്പോൾ ലഭിച്ച വിവരങ്ങൾ ഉൾപ്പെടെയാണ് പുറത്ത് വിട്ടിരിക്കുന്നത്.
രാജ്യസുരക്ഷയെ ബാധിക്കുന്നതടക്കമുള്ള വിവരങ്ങൾ സിഐഎയുടെ പക്കലുണ്ടെന്നും എന്നാൽ ഇവയൊന്നും ഉടൻ പുറത്തുവിടില്ലെന്നുമാണ് വിവരങ്ങൾ. 2011ൽ ലാദൻ അറബ് കലാപത്തിന് ആഹ്വനം ചെയ്തതിൻറെയും ലാദൻറെ മൂത്തമകൻറെ വിവാഹത്തിൻറെയും വിവരങ്ങൾ സിഐഎ പുറത്ത് വിട്ടു.
പുറത്തുവിട്ട വിവരങ്ങളിൽ ലാദൻ വിവിധ സ്ഥലങ്ങളിൽ അക്രമിക്കാൻ പദ്ധതിയിട്ട വിവരങ്ങളും ഉൾപ്പെടുന്നുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here