Advertisement

ബിൻ ലാദനെ വാഴ്ത്തി പോസ്റ്റർ, സർക്കാർ ജീവനക്കാരന് സസ്പെൻഷൻ

June 1, 2022
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അൽ-ഖ്വയ്ദ സ്ഥാപകൻ ഒസാമ ബിൻ ലാദന്റെ ചിത്രം വസതിയിൽ വച്ചതിന് സർക്കാർ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. ഫറൂഖാബാദിലെ നവാബ്ഗഞ്ച് ഏരിയയിലെ ഇലക്‌ട്രിസിറ്റി റെഗുലേറ്ററി ഓഫീസിലാണ് സംഭവം. ദക്ഷിണാഞ്ചൽ വിദ്യുത് വിത്രൻ നിഗം ​​ലിമിറ്റഡിന്റെ സബ് ഡിവിഷനൽ ഓഫീസർ (എസ്ഡിഒ) രവീന്ദ്ര പ്രകാശ് ഗൗതമിനെതിരെയാണ് നടപടി.

ഇലക്‌ട്രിസിറ്റി ഡിപ്പാർട്ട്‌മെന്റിൽ നിയമിക്കപ്പെട്ട എസ്‌ഡിഒ രവീന്ദ്ര പ്രകാശ് ഗൗതം, സർക്കാർ വസതിയിൽ ബിൻ ലാദന്റെ ഫോട്ടോ പതിപ്പിച്ചിരുന്നു. ‘ലോകത്തിലെ ഏറ്റവും മികച്ച എഞ്ചിനീയർ’ എന്ന് അടികുറിപ്പായി നൽകി. ഒപ്പം തീവ്രവാദ നയങ്ങളും ചിത്രത്തിൽ വിവരിക്കുന്നു. താൻ ലാദന്റെയും, അദ്ദേഹത്തിൻ്റെ നയങ്ങളുടെയും കടുത്ത ആരാധകനാണെന്ന് പ്രകാശ് പറയുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

ഭിത്തിയിൽ ഒസാമ ബിൻ ലാദൻ നിൽക്കുന്ന ചിത്രം വൈറലായതോടെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. വിവാദം രൂക്ഷമായതോടെ ബിൻ ലാദന്റെ ഫോട്ടോ നീക്കം ചെയ്യുകയും എസ്ഡിഒയ്‌ക്കെതിരെ നടപടി എടുക്കുകയും ചെയ്തിട്ടുണ്ട്.

Story Highlights: For “Best Engineer Osama Bin Laden” Pic In Office, UP Officer Sacked

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement