ടാങ്കർ ലോറി സമരം; സംസ്ഥാനത്ത് പെട്രോളും ഡീസലും കിട്ടാനില്ല

ഇന്ത്യൻ ഓയിൽ കോർപ്പറേഷന് കീഴിലെ ടാങ്കർ ലോറി കോൺട്രാക്ടർമാർ സമരം തുടങ്ങിയതോടെ, പെട്രോൾ പമ്പുകളിൽ ഇന്ധനം കിട്ടാതായി. കരാർ വ്യവസ്ഥയിൽ പ്രതിഷേധിച്ചാണ് സമരം. ഐ.ഒ.സിയുടെ എറണാകുളം, കോഴിക്കോട് ഡിപ്പോകളിലെ കോൺട്രാക്ടർമാരാണ് സമരം നടത്തുന്നത്.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻറെ ഇരുമ്പനം,ഫറോക്ക് ഡിപ്പോകളിലെ അറുന്നൂറോളം ടാങ്കർ ലോറി കോൺട്രാക്ടർമാരാണ് പണിമുടക്കുന്നത്.
സമരത്തെത്തുടർന്ന് ഇന്ധന വിതരണത്തിൽ 40 ശത്മാനത്തോളം കുറവു വന്നിട്ടുണ്ട്. മൂന്നു വർഷത്തേക്കാണ് പമ്പുടമകളും ടാങ്കർ കോൺട്രാക്ടർമാരുമായി കമ്പനി കരാരിൽ ഏർപ്പെടുന്നത്.
petrol diesel shortage due to tanker lorry strike
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here