ഹണിപ്രീതിന്റെ ഡയറികള്‍ അന്വേഷണ സംഘത്തിന്

honey preet

ഡേരാ സച്ഛാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത് ഇന്‍സാന്റെ രണ്ട് സ്വകാര്യ ഡയറികള്‍ പോലീസ് കണ്ടെടുത്തു. ആശ്രമത്തില്‍ നടത്തിയ പരിശോധനയിലാണ് ഡയറികള്‍ കണ്ടെത്തിയത്. ഇന്ത്യാ ടുഡേയാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വിട്ടത്. സംഭവനകള്‍, വരുമാനം, ചെലവ് തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ ഡയറിയിലുണ്ട്. ഡയറികളുടെ പകര്‍പ്പ് ആദായ നികുതി വകുപ്പിന് കൈമാറി. ഹണിപ്രീതിന്റെ സ്വകാര്യജീവിതം രേഖപ്പെടുത്തിയ ഡയറിയും കണ്ടെടുത്തിട്ടുണ്ട്. സിനിമാ സംവിധാനത്തെ കുറിച്ചുള്ളതും ഗുര്‍മീത് റാം റഹീം സിങ്ങുമായുള്ള ബന്ധത്തെ കുറിച്ചും ഈ ഡയറിയില്‍ ഉണ്ടെന്നാണ് സൂചന.

honey preet

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top