Advertisement

ലഹരിക്കെതിരെ പിണറായിക്കൊപ്പം കൈകോർത്ത് വിരാട് കോഹ്‌ലി

November 6, 2017
Google News 3 minutes Read
pinarayi Vijayan and Virat Kohli hold hands together for Yes to cricket No to drugs campaign

ലഹരിക്കെതിരെ പിണറായിക്കൊപ്പം കൈകോർത്ത് വിരാട് കോഹ്‌ലി. കേരള പോലീസ് ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കേരള ക്രിക്കറ്റ് അസ്സോസിയേഷനുമായി ചേർന്ന് സംഘടിപ്പിക്കുന്ന ‘ക്രിക്കറ്റിനു സ്വാഗതം, മയക്കുമരുന്നിനു വിട’ (‘Yes to cricket No to drugs’.) പരിപാടിക്കാണ് പിണറായിയും കോഹ്ലിയും ചേർന്ന് തുടക്കം കുറിച്ചത്.

ആൻറി ഡ്രഗ് ക്യാംപെയിൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ് ലി ലഹരി വിരുദ്ധമുദ്രാവാക്യം ചൊല്ലിക്കൊടുത്തു.

pinarayi Vijayan and Virat Kohli hold hands together for Yes to cricket No to drugs campaign

യുവാക്കളെയും വിദ്യാർത്ഥികളെയും സ്‌പോർട്‌സിലേയ്ക്കും അനുബന്ധപ്രവർത്തനങ്ങളിലേയ്ക്കും ശ്രദ്ധ തിരിച്ച് മയക്കുമരുന്നിന്റെ ഇരകളാകുന്ന പ്രവണതയിൽ നിന്ന് മുക്തരാക്കുകയെന്നതാണ് ഈ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്.

pinarayi Vijayan and Virat Kohli hold hands together for Yes to cricket No to drugs campaign

തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് കാമ്പയിൻ ഉദ്ഘാടനം ചെയ്യ്തത്. വിരാട് കൊഹ്ലി നയിക്കുന്ന ഇന്ത്യൻ ടീമും പരിപാടികളിൽ ഭാഗമായി.

pinarayi Vijayan and Virat Kohli hold hands together for Yes to cricket No to drugs campaign

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here