ഹാദിയ പൂര്‍ണ്ണ സുരക്ഷിത; ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ഹാദിയയെ സന്ദര്‍ശിച്ചു

ഹാദിയയെ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ സന്ദര്‍ശിച്ചു. അല്‍പം മുമ്പ് ഹാദിയയുടെ വീട്ടിലെത്തിയാണ് രേഖ ശര്‍മ കണ്ടത്. കേസിന്റെ തുടര്‍ നടപടികളില്‍ തീരുമാനമെടുക്കുമെന്ന് രേഖ ശര്‍മ്മ വ്യക്തമാക്കി. ഹാദിയ വീട്ടില്‍ പൂര്‍ണ്ണ സുരക്ഷിതയാണെന്നും രേഖ ശര്‍മ്മ വ്യക്തമാക്കി. വീട്ടില്‍ ഹാദിയയ്ക്ക് സുരക്ഷാ ഭീഷണിയില്ലെന്നും അവര്‍ വ്യക്തമാക്കി. കൂടിക്കാഴ്ചയ്ക്കിടെ പകര്‍ത്തിയ ഹാദിയയുടെ ചിത്രവും രേഖ ശര്‍മ്മ മാധ്യമ പ്രവര്‍ത്തകരെ കാണിച്ചു. ഒരു മണിക്കൂറോളം നേരം രേഖ ശര്‍മ്മ ഹാദിയയുടെ വീട്ടില്‍ ചെലവഴിച്ചു.
നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു സമ്പത്തിനെയും രേഖ ശര്‍മ്മ സന്ദര്‍ശിക്കും. ഫാത്തിമ ഐഎസ് കെണിയിൽപെട്ടു സിറിയയിലേക്കു കടന്നുവെന്നാണ് സംശയിക്കുന്നത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News