താജ്മഹൽ സന്ദർശിച്ച് ബെൽജിയം രാജാവും പത്‌നിയും

ബെൽജിയം രാജാവ് ഫിലിപ്പും പത്‌നി മതിൽദയും താജ്മഹൽ സന്ദർശിച്ചു. ഇരുവരും രണ്ടു മണിക്കൂറോളം ഇവിടെ ചെവഴിച്ച ശേഷമാണ് മടങ്ങിയത്. ഇവരുടെ സന്ദർശനത്തിന് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി രണ്ടു മണിക്കൂറോളം ഇവിടേയ്ക്ക് മറ്റ് സന്ദർശകർക്ക് പ്രവേശനമുണ്ടായിരുന്നില്ല.
ഒരാഴ്ച നീണ്ടു നിൽക്കുന്ന ഇന്ത്യാ സന്ദർശനത്തിനായി ഞായറാഴ്ചയാണ് ഇരുവരും തലസ്ഥാനത്ത് എത്തിയത്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി രാജാവ് കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
belgium king visits taj mahal
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News