ഫോണില്‍ സംസാരിച്ച്, കളിച്ച് ചിരിച്ച് ഒരു ഡ്രൈവര്‍, വിമര്‍ശനം വാരികോരി സോഷ്യല്‍ മീഡിയ

വണ്ടിയോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല. ഇതറിയാത്ത ആരാണുള്ളത്. ആര്‍ക്കറിയാമെങ്കിലും ഇയാള്‍ക്ക് അതറിയില്ല. അറിയാമെങ്കിലും പാലിക്കില്ല. തിരുവനന്തപുരത്ത് നിന്നുള്ള ഈ വീഡിയോ സോഷ്യല്‍ മീഡിയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇയാളുടെ ലൈസന്‍സ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് വീഡിയോ ഷെയര്‍ ചെയ്യപ്പെടുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും കിഴക്കേകോട്ടയിലേക്കു പോകുന്ന കാശിനാഥൻ പ്രൈവറ്റ് ബസ്സിലെ ഡ്രൈവറാണിത്. തിരക്കേറിയ റോഡിലൂടെ ചാറ്റല്‍ മഴ ഉള്ള സമയത്താണ് ഫോണില്‍ സംസാരിച്ച് കൊണ്ടുള്ള ഇയാളുടെ അഭ്യാസ പ്രകടനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top