തോമസ് ചാണ്ടി തന്നെ രാജിയില്‍ തീരുമാനം എടുക്കണമെന്ന് സിപിഎം

thomas chandi

തോമസ് ചാണ്ടിയെ സിപിഎം കൈവെടിയുന്നു. തോമസ് ചാണ്ടിയുടെ കയ്യേറ്റം സംബന്ധിച്ച വിഷയങ്ങള്‍ ഗൗരവകരമാണെന്ന് സിപിഎം. രാജി സംബന്ധിച്ച കാര്യത്തില്‍ തോമസ് ചാണ്ടിതന്നെ തീരുമാനം എടുക്കണമെന്നും സിപിഎം നേതൃത്വത്തിന്റെ നിലപാട്. ഇതോടെ തോമസ് ചാണ്ടിയുടെ രാജി വിഷയത്തില്‍ ഇന്ന് തന്നെ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.
നിയമലംഘനം തെളിഞ്ഞ സാഹചര്യത്തിൽ തോമസ് ചാണ്ടി അധികാരമൊഴിയണമെന്നാണ് സി.പി.ഐയുടെയും നിലപാട്.
ജനജാഗ്രതാ യാത്രാ വേദിയിലെ തോമസ് ചാണ്ടിയുടെ വിവാദ പരാമര്‍ശങ്ങളിലും ഇരുപാര്‍ട്ടിയിലും കടുത്ത അതൃപ്തി ഉണ്ടായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top