ഷൈന മോൾ ഐഎഎസ്സിനെ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്

വാട്ടർ അതോറിറ്റി എം.ഡി ഷൈന മോൾ ഐഎഎസ്സിനെ അറസ്റ്റ് ചെയ്ത് ഹാണ്ട രാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കോടതിയലക്ഷ്യക്കേസിൽ ഇന്ന് നേരിട്ടു ഹാജരാവാൻ ഷൈനയോട് കോടതി നിർദേശിച്ചിരുന്നു. ഷൈന കോടതി നിർദേശം ലംഘിച്ചതിനെ തുടർന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഷൈനയെ തിങ്കളാഴ്ച ഹാജരാക്കണമെന്നാണ് കോടതി നിര്‍ദേശം. ചെന്നൈ ആസ്ഥാനമായ കമ്പനിക്ക് കരാർ ഇനത്തിൽ നൽകാനുള്ള പണം നൽകാൻ കോടതി നിർദേശിച്ചിരുന്നു . എന്നാൽ പണം നൽകാൻ വാട്ടർ അതോറിറ്റി തയ്യാറായില്ല. ഇതേത്തുടർന്നാണ് സിംഗിൾ ബഞ്ച് കോടതിയലക്ഷ്യ നടപടിക്ക് കേസ് ഡിവിഷൻ ബഞ്ചിന് വിട്ടത്.
shaina mol ias
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here