Advertisement

വനിതാ മാധ്യമ പ്രവർത്തകരുടെ പ്രശ്‌നങ്ങൾ പഠിക്കാൻ കമ്മിറ്റിയെ നിയോഗിച്ച് സർക്കാർ

November 11, 2017
Google News 1 minute Read
7 member committee to study issues faced by female journalists woman journalist committee

വനിതാ മാധ്യമ പ്രവർത്തകർ നേരിടുന്ന പ്രശ്‌നങ്ങൾ പഠിക്കാൻ കമ്മിറ്റിയെ നിയോഗിച്ച് സർക്കാർ. പ്രശ്‌നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സുഗതകുമാരി അധ്യക്ഷയായ ഏഴംഗ കമ്മിറ്റിക്കാണ് സർക്കാർ രൂപംനൽകിയിരിക്കുന്നത്.

വീണാ ജോർജ് എംഎൽഎ, മാതൃഭൂമിന്യൂസ് ന്യൂസ് എഡിറ്റർ എം.എസ്. ശ്രീകല, ദേശാഭിമാനി ചീഫ് സബ് എഡിറ്റർ എസ്. ശാന്തി, അഡ്വ. ഗീനാകുമാരി, ദി ഫിനാൻഷ്യൽ എക്‌സ്പ്രസിലെ സരിത വർമ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരാണ് കമ്മിറ്റിയിലെ മറ്റംഗങ്ങൾ.

സ്ത്രീ വിരുദ്ധ വാർത്തകൾ നൽകുന്നതിനെതിരെ സ്വീകരിക്കാവുന്ന നടപടി ശുപാർശ ചെയ്യുക, തൊഴിൽരംഗത്ത് വനിതാ മാധ്യമ പ്രവർത്തകർ നേരിടുന്ന
പ്രശ്‌നങ്ങൾക്ക് പരിഹാരം നിർദേശിക്കുക തുടങ്ങിയവയാണ് കമ്മിറ്റിയുടെ ചുമതലകൾ.

 

7 member committee to study issues faced by female journalists

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here