Advertisement

പൂനെ യൂണിവേഴ്‌സിറ്റിയിൽ ഗോൾഡ് മെഡൽ ലഭിക്കണമെങ്കിൽ സസ്യഭുക്കായിരിക്കണമെന്ന് നിബന്ധന; സർക്കുലർ വിവാദത്തിൽ

November 11, 2017
Google News 2 minutes Read
should be pure vegetarian to win gold medal from Pune University

പൂനെ സാവിത്രി ഫുലെ യൂണിവേഴ്‌സിറ്റിയിൽനിന്ന് ഗോൾഡ് മെഡൽ ലഭിക്കണമെങ്കിൽ സസ്യഭുക്കായിരിക്കണമെന്ന് നിബന്ധന. യോഗ മഹർഷി രാമചന്ദ്ര ഗോപാൽ ഷെലാറിന്റെ പേരിലുള്ള മെഡൽ നേടണമെങ്കിലാണ് ഈ വിവാദ നിബന്ധന.

മെഡലിന് അർഹതയുള്ളവർ ഇന്ത്യൻ സംസ്‌കാരത്തെ ഉയർത്തിപ്പിടിക്കുന്നയാൾ ആയിരിക്കണമെന്നും സസ്യഭുക്കും മദ്യവിരോധിയുമായിരിക്കണമെന്ന് യൂണിവേഴ്‌സിറ്റി സർക്കുലറിൽ പറയുന്നു.

സ്ഥിരമായി യോഗ ചെയ്യുന്ന ആളായിരിക്കണമെന്നതാണ് മറ്റൊരു നിബന്ധന. രക്തദാനം നടത്തിയിട്ടുണ്ടാകണം. ഇന്ത്യൻ കായികവിനോദങ്ങളിൽ പ്രാവീണ്യമുണ്ടാകണം തുടങ്ങിയ നിബന്ധനകൾ വേറെയുമുണ്ട്.

അതേസമയം, മെഡൽ നൽകുന്നത് യോഗ ഗുരുവിന്റെ കുടുംബ ട്രസ്റ്റായതിനാൽ തങ്ങൾക്ക് ഇതിൽ പങ്കില്ലെന്നാണ് യൂണിവേഴ്‌സിറ്റിയുടെ വാദം. ഒക്ടോബർ 31നാണ് മെഡലിന് അപേക്ഷിക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്.

 

should be pure vegetarian to win gold medal from Pune University

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here