മുലയൂട്ടവെ അമ്മയും കുഞ്ഞും സഞ്ചരിച്ച കാറ് കെട്ടിവലിച്ച സംഭവം; പോലീസുകാരന് സസ്പെന്‍ഷന്‍

ഏഴുമാസം പ്രായമുള്ള കുഞ്ഞും അമ്മയും സഞ്ചരിച്ച കാറ് നിയമം തെറ്റിച്ചെന്ന് ആരോപിച്ച കാറ് കെട്ടിവലിച്ച പോലീസുകാരന് സസ്പെന്‍ഷന്‍. കാറില്‍ കുഞ്ഞിന് പാല് കൊടുത്തുകൊണ്ടിരിക്കെയാണ് പോലീസ് നടപടി. കുട്ടിയ്ക്ക് സുഖമില്ലെന്നും പാല് കൊടുക്കുകയാണെന്നും യുവതി വിളിച്ച് പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് അന്വേഷണ വിധേയമായി പോലീസുകാരനെ സസ്പെന്റ് ചെയ്തത്.
മുംബൈ മാലാഡിലെ എസ് വി റോഡില്‍ വെള്ളിയാഴ്ച്ചയാണ് സംഭവം നടന്നത്. വഴിയാത്രക്കാരായ പലരും ചോദ്യം ചെയ്തിട്ടും പോലീസുകാരന്‍ കേള്‍ക്കാന്‍ തയ്യാറായില്ല. കുഞ്ഞിനെ ഡോക്ടറെ കാണിച്ച് മടങ്ങിവരുന്ന വഴിയാണ് തന്നോട് പോലീസ് ഇങ്ങനെ പെരുമാറിയതെന്ന് സ്ത്രീ പറയുന്നുണ്ട്. നിയമം തെറ്റിച്ച മറ്റ് വാഹനങ്ങളുണ്ടായിട്ടും ന്നോടും കുഞ്ഞിനോടും പോലീസ് നിര്‍ദയമായി പെരുമാറുന്നുവെന്ന് സ്ത്രീ പറയുന്നതും പ്രചരിക്കുന്ന വീഡിയോയിലുണ്ട്. നോ പാര്‍ക്കിംഗ് ഏരിയില്‍ വണ്ടി നിറുത്തി എന്നാരോപിച്ചാണ് പോലീസ് നടപടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here