തോമസ് ചാണ്ടിക്കെതിരായ മൂന്ന് പൊതുതാൽപര്യ ഹർജികൾ ഇന്ന് കോടതിയിൽ; ചാണ്ടിക്ക് വേണ്ടി ഹാജരാകുക വിവേക് തൻഖ

മന്ത്രി തോമസ് ചാണ്ടിക്ക് ഇന്ന് നിർണായ ദിനം, ഭൂമി കയ്യേറ്റ കേസിൽ തോമസ് ചാണ്ടിക്കെതിരായ മൂന്ന് പൊതുതാൽപ്പര്യ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കളക്ടറുടെ റിപ്പോർട് ചോദ്യം ചെയ്യുന്ന ചാണ്ടിയുടെ ഹർജിയും കോടതി ഇന്ന് പരിഗണിക്കും.
അതേസമയം, തോമസ് ചാണ്ടിക്ക് വേണ്ടി കോടതിയിൽ ഹാജരാകുന്നത് കോൺഗ്രസ് എംപി വിവേക് തൻഖയാണ്. കെപിസിസി പ്രസിഡന്റ് എംഎം ഹസൻ വിവേക് തൻഖയെ ഫോണിൽ ബന്ധപ്പെട്ട് തോമസ് ചാണ്ടിക്ക് വേണ്ടി ഹാജരാകരുതെന്നറിയിച്ചു. എന്നാൽ തോമസ് ചാണ്ടി തന്റെ സുഹത്താണെന്നും, മന്ത്രിയാണോ കളക്ടറാണോ ശരി എന്നത് കോടതി തീരുമാനിക്കുമെന്നും തൻഖ ഹസനോട് പറഞ്ഞു.
തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്ന സമയത്ത് കോൺഗ്രസ് എംപി തന്നെ തോമസ് ചാണ്ടിക്കായി ഹാജരാകുന്നതിൽ കടുത്ത അതൃപിതിയാണ് പാർട്ടിക്കുള്ളത്. കെപിസിസി പ്രതിഷേധം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്.
എന്നാൽ ഇക്കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് എഐസിസി വ്യക്തമാക്കി.
congress party MP Vivek Thankha to appear for Thomas Chandy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here