ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം അപകട നിലയിൽ

ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം അപകടനിലയിൽ. ഇന്നലെ വൈകുന്നേരത്തോടെ എ ക്യു ഐ ഇൻഡക്‌സ് 460 യൂണിറ്റ് എന്ന അപകടകരമായ അളവിലെത്തി നിൽക്കുകയാണ്. അനുവദനീയമായ അളവ് 60 യൂണിറ്റാണ്.
ഗാസിയാബാദിലാണ് ഏറ്റവും കൂടുതൽ അന്തരീക്ഷ മലിനീകരണം. അനുവദനീയമായ അളവിനേക്കാൾ 33 മടങ്ങ് അധികമാണ് (848 യൂണിറ്റ്) ഗാസിയാബാദിലെ അന്തരീക്ഷ മലിനീകരണം.
തണുപ്പ് കൂടിച്ചേർന്ന അന്തരീക്ഷത്തിലെ മലിനകണങ്ങൾ വലിച്ചെടുക്കുന്നതുമൂലം ശ്വാസകോശഅസുഖങ്ങൾ 30 ശതമാനം വരെ വർധിച്ചിരിക്കുന്നു.
വൈക്കോൽ കത്തിക്കുന്നതിൽ നിന്നും കർഷകരെ വിലക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബ് ഹരിയാന ഉത്തർപ്രദേശ് സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതി നോട്ടീസ് നൽകി. ഒറ്റ ഇരട്ട നമ്പർ അടിസ്ഥാനത്തിലുള്ള വാഹന നിയന്ത്രണത്തിന്റെ നിബന്ധനകൾ സംബന്ധിച്ച് ഹരിത ട്രൈബ്യൂണൽ തീർപ്പ് കൽപ്പിക്കട്ടേയെന്നും സുപ്രീം കോടതി പറഞ്ഞു.
delhi pollution rate touches dangerous level
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here