കനത്ത മൂടൽമഞ്ഞ്; മുപ്പതോളം വാഹനങ്ങൾ കൂട്ടിയിടിച്ചു; 18 മരണം
കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ചൈനയിലെ എക്‌സ്പ്രസ് വേയിൽ മുപ്പതോളം വാഹനങ്ങൾ കൂട്ടിയിടിച്ചു. പതിനെട്ട് പേർ മരിച്ചു. സംഭവത്തിൽ 21 പേർക്ക് പരിക്കേറ്റിറ്റുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കിഴക്കൻ ചൈനയിലെ അൻഹുയി പ്രവിശ്യയിലെ ഫുയാങ് നഗരത്തിൽ ബുധനാഴ്ച പുലർച്ചെ ആയിരുന്നു അപകടം. അപകടത്തിൽപ്പെട്ട വാഹനങ്ങൾക്ക് തീ പിടിക്കുകയും ചെയ്തു. ഇരുപതോളം അഗ്‌നിശമനസേനാ വാഹനങ്ങളെയാണ് സംഭവസ്ഥലത്ത് നിയോഗിച്ചത്. മൂന്നുമണിക്കൂറിനു ശേഷമാണ് തീ പൂർണമായും അണയ്ക്കാൻ സാധിച്ചത്.
കിലോമീറ്ററുകൾ നീണ്ട ഗതാഗതക്കുരുക്കിനും അപകടം വഴിവച്ചു. അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here