Advertisement

പ്രസിഡന്‍റ്​ പദവി ഒഴിയില്ലെന്ന്​ റോബര്‍ട്ട്​ മുഗാബെ

November 20, 2017
Google News 1 minute Read
Robert Mugabe robert mugabe resigned

സിംബാ​ബ്​വേ പ്രസിഡന്‍റ്​ പദവി ഒഴിയില്ലെന്ന്​ റോബര്‍ട്ട്​ മുഗാബെ. ഡിസംബറില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ താന്‍ അധ്യക്ഷത വഹിക്കുമെന്നും മുഗാബെ വ്യക്​തമാക്കി. ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തിലാണ് മുഗാബൈ ഇക്കാര്യം വ്യക്തമാക്കിയത്.

നേരത്തെ സിംബാബ്​വേയിലെ ഭരണ കക്ഷിയായ സാനു പി.എഫ്​ മുഗാബെയെ പാര്‍ട്ടി നേതൃസ്ഥാനങ്ങളില്‍ നിന്ന്​ നീക്കിയിരുന്നു. പ്രസിഡന്‍റ്​ പദവി 24 മണിക്കൂറിനകം ഒഴിയണമെന്നും അല്ലെങ്കില്‍ ഇംപീച്ച്‌​മെന്റ്​ നടപടികള്‍ ആരംഭിക്കുമെന്നും പാര്‍ട്ടി മുന്നറിയിപ്പ്​ നല്‍കിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ മുഗാബെ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടത്.
Robert Mugabe

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here