റോബർട്ട് മുഗാബെ രാജിവച്ചു

അനിശ്ചിതത്വത്തിനൊടുവിൽ സിംബാബ്‌വേ പ്രസിഡന്റ് റോബർട്ട് മുഗാബെ രാജിവച്ചു. 37 വർഷം നീണ്ട മുഗാബെ യുഗത്തിന് ഇതോടെ അന്തിമമായി. ഇംപീച്ച്‌മെന്റ് നടപടിയുമായി പാർലമെന്റ് മുമ്പോട്ടു പോകവെയാണ് മുഗാബെയുടെ രാജി. ഇംപീച്ച്‌മെന്റ് നടപടി ഇതോടെ ഉപേക്ഷിച്ചതായി രാജി സ്വീകരിച്ച ശേഷം സ്പീക്കർ ജേക്കബ് മുഡേണ്ട അറിയിച്ചു.
രണ്ടു ദിവസങ്ങൾക്കു ശേഷം പൊതുവേദിയിൽ എത്തിയ മുഗാബെ രാജിവയ്ക്കില്ലെന്നും പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നും പ്രഖ്യാപിച്ചു. എന്നാൽ ഭരണകക്ഷി കേന്ദ്ര കമ്മിറ്റി യോഗം ചേർന്ന് മുഗാബെയെ നേതൃപദവിയിൽ നീക്കം ചെയ്യുകയും ഇംപീച്ച്‌മെന്റിന് സമ്മർദം ചെലുത്തുകയും ചെയ്തു. ഒടുവിൽ ഇംപീച്ച്‌മെന്റ് നടപടിയുമായി പാർലമെന്റ് മുമ്പോട്ടു പോയി. ഇതോടെയാണ് മുഗാബെ രാജിവച്ചത്.
robert mugabe resigned
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here