സോഷ്യല്‍ മീഡിയയിലെ ഞരമ്പന്‍മാരെ പൂട്ടി മല്ലു സൈബര്‍ സോള്‍ജ്യേഴ്സിന്റെ ഓപ്പറേഷന്‍ ബിഗ് ഡാഡി

സോഷ്യല്‍ മീഡിയിലെ അശ്ലീല പേജുകളെ പൂട്ടിക്കെട്ടി മല്ലു സൈബര്‍ സോള്‍ജ്യേഴ്സ് രംഗത്ത്. അശ്ലീല പേജിലെ പോസ്റ്റുകള്‍ മുഴുവന്‍ ഡിലീറ്റ് ചെയ്ത് ശുദ്ധി കലശം നടത്തുകയാണ് മല്ലു സോള്‍ജ്യേഴ്സിന്റെ ഹാക്കേഴ്സ് ചെയ്തത്. പേജിന്റെ ഉടമകള്‍ക്ക് ഇനി ആ പേജ് ഉപയോഗിക്കാനോ അതില്‍ അശ്ലീല കഥകള്‍ എഴുതി വിടാനോ സാധിക്കില്ല. ഇത്തരത്തിലെ പേജുകളും, ഫെയ്ക്ക് അക്കൗണ്ടുകളും അടക്കം 55എണ്ണമാണ് പൂട്ടിച്ചത്. ഗ്രൂപ്പുകളും പൂട്ടിയ ലിസ്റ്റില്‍ ഉണ്ട്. പേജിന്റേയും അക്കൗണ്ടുകളുടേയും കവര്‍പേജ് മല്ലു സൈബര്‍ സോള്‍ജ്യേഴ്സിന്റേതാക്കിയിട്ടുണ്ട്. ഫെയ്സ് ബുക്കിലൂടെയാണ് ഈ ഓപ്പറേഷന്റെ വിവരം ഹാക്കേഴ്സ് അറിയിച്ചത്.
പണി വാങ്ങിയ ഫേക്ക് ഐഡികളില്‍ പലരേയും കുറിച്ച് മല്ലു സോള്‍ജ്യേഴ്സിന്റെ ഫെയ്സ്ബുക്കില്‍ പരാതി ലഭിച്ചവരാണ്. ഇനിയും ഇത്തരത്തില്‍ ആവര്‍ത്തിക്കുന്നവരുടെ മുഖം വെളിപ്പെടുത്തുമെന്നും ഫെയ്സ് ബുക്കിലൂടെ ഹാക്കേഴ്സ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
MCS
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here