Advertisement

ഒരുമാസം പോലും തികച്ചില്ല, ഏല്‍പ്പിച്ച ജോലിയും തീര്‍ത്തില്ല; ട്വിറ്ററില്‍ നിന്ന് ഹാക്കര്‍ ജോ മടങ്ങി

December 28, 2022
Google News 3 minutes Read

ട്വിറ്ററിലെ സെര്‍ച്ച് ഫീച്ചറിലെ തകരാര്‍ പരിഹരിക്കുന്നതിനായി ഇലോണ്‍ മസ്‌ക് എത്തിച്ച പ്രമുഖ ഹാക്കര്‍ ജോര്‍ജ് ഹോട്ട്‌സ് ട്വിറ്റര്‍ വിട്ടതായി റിപ്പോര്‍ട്ട്. ജോലിസമയത്തില്‍ ഉള്‍പ്പെടെയുള്ള മസ്‌കിന്റെ കടുംപിടുത്തങ്ങളാണ് ഹാക്കര്‍ ട്വിറ്റര്‍ വിടാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നിരിക്കിലും ഹോട്ട്‌സ് ട്വിറ്ററില്‍ നിന്ന് അകന്നതിന്റെ വ്യക്തമായ കാരണങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ട്വിറ്ററിലെത്തി ഒരു മാസം തികയുന്നതിന് മുന്‍പുതന്നെ ഏല്‍പ്പിച്ച ജോലി പൂര്‍ത്തിയാക്കാതെ ഹോട്ട്‌സ് മടങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കമ്പനി വിടുന്നു, താന്‍ ഇനി മുതല്‍ ട്വിറ്റര്‍ കുടുംബത്തിലെ അംഗമല്ല ഇത്രമാത്രം പറഞ്ഞുകൊണ്ടാണ് ഹോട്ട്‌സിന്റെ മടക്കം. (PS3 Hacker Quits Twitter After Working There For One Month)

ജോഹോട്ടെന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ ഹാക്കര്‍ ഐഒസ് ജയില്‍ ബ്രേക്കുകളുടെ പേരിലാണ് പ്രശസ്തി നേടിയിട്ടുള്ളത്. 2007ല്‍ അതീവ സുരക്ഷിതമായ ഐ ഫോണ്‍ സിംലോക്ക് തുറന്നാണ് ഇദ്ദേഹം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയാര്‍ജിച്ചത്. ഐ ഫോണ്‍ ലോക്കുകള്‍ തകര്‍ക്കുമ്പോള്‍ വെറും 17 വയസ് മാത്രമായിരുന്നു ജോയുടെ പ്രായം. പ്ലേസ്റ്റേഷന്‍ 3യുടെ സുരക്ഷ അട്ടിമറിക്കാന്‍ തനിക്ക് പ്ലാനുണ്ടെന്നും ജോ വെളിപ്പെടുത്തിയിരുന്നു.

Read Also: ക്രിസ്മസ് ദിനത്തിലെ കൊലപാതക ശ്രമം; രണ്ട് യുവാക്കൾ അറസ്റ്റിൽ

ട്വിറ്ററില്‍ അഡ്വാന്‍സ്ഡ് സെര്‍ച്ച് മെച്ചപ്പെടുത്തുക എന്ന ദൗത്യമേറ്റെടുത്താണ് ഇദ്ദേഹം ട്വിറ്ററില്‍ എത്തിയിരുന്നത്. സദാ സമയവും ടെക്സ്റ്റ് ടൈപ്പ് ചെയ്ത് സെര്‍ച്ച് നടത്തുന്ന രീതിയെ അധികമായി ആശ്രയിക്കാതെ ട്വിറ്ററിനെ മെച്ചപ്പെടുത്താനാണ് മസ്‌ക് ഹാക്കറുടെ സേവനം തേടിയത്.

Story Highlights: PS3 Hacker Quits Twitter After Working There For One Month

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here