സണ്ണി ലിയോണിന്റെ ശരീരത്ത് പാമ്പിനെ ഇട്ട് സഹപ്രവര്‍ത്തകര്‍

ഒന്നും അറിയാതെ ഷൂട്ടിംഗ് ഇടവേളയില്‍ പുസ്തകം വായിച്ച് ഇരിക്കുകയായിരുന്നു സണ്ണി ലിയോണ്‍. പെട്ടെന്നാണ് ശരീരത്തിലേക്ക് പാമ്പ് വന്ന് വീണത്. പിന്നെ നടന്നത് പറയുകയല്ല, കാണുക തന്നെ വേണം.
My team played a prank on me on set!! Mofos!! @yofrankay and @tomas_moucka pic.twitter.com/QwZCPf1wC0
— Sunny Leone (@SunnyLeone) 25 November 2017
സെലിബ്രിറ്റി മാനേജര്‍ സണ്ണി രജനിയും ബോളിവുഡ് മേയ്ക്കപ്പ് മാന്‍ തോമസ് മൗക്കയും ചേര്‍ന്നാണ് സണ്ണിയെ പറ്റിച്ചത്. സണ്ണിലിയോണ്‍ തന്നെയാണ് ഈ വീഡിയോ ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. എന്നാല്‍ വീഡിയോയുടെ ഒപ്പം ട്വീറ്റിന് താഴെ ഒരു അടി കൂടി വൈറലായി. മാധ്യമ പ്രവര്‍ത്തക ഉപാല ബസു തമ്മിലുള്ള തുറന്ന വാഗ്വാദമായിരുന്നു അത്. ഇത് യഥാര്‍ത്ഥ പാമ്പാണോ എന്നും സണ്ണി അതിനെ വലിച്ചെറിഞ്ഞപ്പോള്‍ പാവം പാമ്പിനൊന്നും പറ്റിയിട്ടുണ്ടാകില്ലെന്നാണ് വിശ്വസിക്കുന്നതെന്നും മൃഗ സംരക്ഷണ സംഘടനയായ പെറ്റയോട് ഇതൊന്ന് ശ്രദ്ധിച്ചോളൂ എന്നാണ് ഉപാല കമന്റ് ചെയ്തത്. എന്നാല്‍ ചുട്ട മറുപടി നല്‍കി സണ്ണി ലിയോണ്‍ ഉപാലയെ ബ്ലോക്ക് ചെയ്യുകയും ചെയ്തു.
suuny leone
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here