പത്മനാഭസ്വാമിക്ഷേത്രത്തിൽ അമിക്കസ് ക്യൂറി പൂജാപാത്രങ്ങൾ നടയ്ക്കുവച്ചു

ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിൽ, അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം 50 ലക്ഷം വിലവരുന്ന വിവിധതരം പൂജാപാത്രങ്ങൾ നടയ്ക്കുവച്ചു. ക്ഷേത്രത്തിലെ വിവിധ പൂജാ ആവശ്യങ്ങൾക്കുള്ള വിവിധതരം പാത്രങ്ങളാണ് അമിക്കസ് ക്യൂറി സമർപ്പിച്ചത്.
ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസർ വി.രതീശൻ ഏറ്റുവാങ്ങിയ പാത്രങ്ങൾ, തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാട് ദേവന് സമർപ്പിച്ചു. ഞായറാഴ്ച രാവിലെ പുതിയ പാത്രത്തിൽ തയ്യാറാക്കിയ നിവേദ്യമാണ് ക്ഷേത്രത്തിൽ പൂജയ്ക്ക് ഉപയോഗിച്ചത്.
മാന്നാറിലെ വെങ്കലപാത്ര നിർമാണ മേഖലയിൽനിന്ന് അമിക്കസ് ക്യൂറിയുടെ നിർദേശപ്രകാരം പാത്രങ്ങൾ പ്രത്യേകം തയ്യാറാക്കുകയായിരുന്നു. നൂറോളം വരുന്ന വലിയ പാത്രങ്ങൾ രണ്ടു വാഹനങ്ങളിലാണ് ക്ഷേത്രത്തിലെത്തിച്ചത്. നിലവിൽ കാലപ്പഴക്കം ചെന്ന പാത്രങ്ങളാണ് ക്ഷേത്രത്തിലുള്ളത്.
amicus curiae kept pooja vessels of padmanabhaswami
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here