എയ്ഡ്‌സ് ദിനത്തിൽ വേറിട്ട ആശയവുമായി വീഡിയോ ഒരുക്കി ഫ്‌ളവേഴ്‌സ് അക്കാദമി വിദ്യാർത്ഥികൾ

flowers academy students create video on AIDS

നാളെ ലോക എയ്ഡ്‌സ് ദിനം. ലോകത്ത് നീറിപ്പടർന്ന എയ്ഡ്‌സിനെതിരെ ചെറുത്തുനിൽപ്പിന് വേണ്ടിയാണ് ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിൽ 1988 മുതൽ വർഷംതോറും എയ്ഡ്‌സ് ദിനം ആചരിക്കുന്നത്.

എയിഡ്‌സ് ദിനത്തോടനുബന്ധിച്ച് ഫ്‌ളവേഴ്‌സ് അകാദമിയിലെ വിദ്യാർത്ഥികൾ ഒരുക്കിയ വീഡിയോ നാളെ ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേഷണം ചെയ്യും. ഈ ദിനത്തിൽ ഓർക്കേണ്ട വിലപ്പെട്ട സന്ദേശം ഏറ്റവും ഭംഗിയായാണ് ഫ്‌ളവേഴ്‌സിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ചിരിക്കുന്നത്.

ഫ്‌ളവേഴ്‌സ് ടിവിയിലെ ആദ്യ ബാച്ച് വിദ്യാർത്ഥികളാണ് വീഡിയോയുടെ അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നത്. ആശയം മുതൽ ആവിഷ്‌കാരം വരെ പിന്നണിയിലെ എല്ലാം വിദ്യാർത്ഥികൾ തന്നെയാണ് ചെയ്തിരിക്കുന്നത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More