വിദ്യാര്‍ത്ഥികളെ ആക്രമിച്ച ബസ് ജീവനക്കാര്‍ക്കെതിരെ വധ ശ്രമത്തിന് കേസ്

കൊച്ചിയില്‍ ഐടിഐ വിദ്യാര്‍ത്ഥികളെ ആക്രമിച്ച മൂന്ന് ബസ് ജീവനാക്കാര്‍ക്കെതിരെ വധ ശ്രമത്തിന് കേസ്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒന്നാം പ്രതി ബസിന്റെ ഡോര്‍ ചെക്ക അബു താഹിറാണ്. കണ്ടക്ടര്‍ അഭിജിത്ത്, ഡ്രൈവര്‍ അജീഷ് എന്നിവരാണ് മറ്റ് പ്രതികള്‍. ഇവരെ മൂന്ന് പേരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഇന്നലെയാണ് സംഭവം. കലൂര്‍ പൂച്ചാക്കല്‍ റൂട്ടില്‍ ഓടുന്ന മംഗല്യ ബസ്സിലെ ജീവനക്കാരാണ് പിടിയിലായത്. നെട്ടൂര്‍ ഐടിഎയിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇവരുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഈ ബസ് പതിവായി വിദ്യാര്‍ത്ഥികളെ ബസ്സില്‍ കയറ്റാറില്ലായിരുന്നു. ഇതിനെതിരെ സംഘടിച്ചെത്തിയ വിദ്യാര്‍ത്ഥികളെ ബസ് ജീവനക്കാര്‍ ആക്രമിക്കുകയായിരുന്നു. കത്രിക, പേനാക്കത്തി, ഇരുമ്പ് കമ്പി എന്നിവ ഉപയോഗിച്ചാണ് കുട്ടികളെ ഇവര്‍ ആക്രമിച്ചത്. രണ്ട് പേര്‍ക്കാണ് കുത്തേറ്റത്. മൊത്തം ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here