ഓഖി; തിരിച്ചെത്താനുള്ളത് 126പേര്‍

ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ കാണാതായത് 126പേരാണെന്ന് സര്‍ക്കാര്‍. തീരദേശം ഇപ്പോഴും ആശങ്കയിലാണ്. ഈ കണക്കില്‍പ്പെടാത്ത 90ല്‍ അധികം പേര്‍ കൊച്ചിയില്‍ തന്നെ തിരിച്ചെത്താനുണ്ടെന്നാണ് മത്സ്യ തൊഴിലാളികള്‍ പറയുന്നു. അതേസമയം കേരള തീരത്ത് നിന്ന് പോയ ചില മത്സ്യ തൊഴിലാളികള്‍ മഹാരാഷ്ട്ര തുറമുഖത്തുണ്ടെന്നാണ് റിപ്പോര്‍ട്ട്. 66ബോട്ടുകളാണ് മഹാരാഷ്ട്രയില്‍ ഉള്ളത്. ഇതില്‍ 50എണ്ണം കോഴിക്കോട് നിന്നുള്ളതാണെന്നാണ് സൂചന. ഗോവയിലേയും മഹാരാഷ്ട്രയിലെയും തീരത്ത് തിരുവനന്തപുരം വിഴിഞ്ഞം, പൂവാര്‍, തുമ്പ മേഖലയില്‍ നിന്നുപോയ മത്സ്യ തൊഴിലാളികളും എത്തിയിട്ടുണ്ട്. ഇവരുടെ കൃത്യമായ കണക്ക് അറിവായിട്ടില്ല.
കൊല്ലത്തും കോഴിക്കോടും ഇന്നലെ രാത്രി കടല്‍ കയറി. ഇന്നലെ രാത്രിയോടെയാണ് കടല്‍ കയറിയത്. കൊല്ലത്ത് റോഡ് തകര്‍ന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here