കടല്‍ക്ഷോഭങ്ങള്‍ക്കുള്ള കേന്ദ്ര ധനസഹായം വര്‍ധിപ്പിക്കണം; മുഖ്യമന്ത്രി

കടല്‍ക്ഷോഭങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായം വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭായോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു കേന്ദ്ര ധനസഹായം വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.
കടല്‍ക്ഷോഭത്തില്‍ നശിച്ച വീടുകള്‍ക്ക് നാല് ലക്ഷം രൂപ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. കേടുപാടുകള്‍ വന്ന വീടുകള്‍ക്ക് 50,000 രൂപ, 15,000 രൂപ എന്നിങ്ങനെ ധനസഹായം നല്‍കും. തീരദേശത്ത് തുടര്‍ച്ചയായി സംഭവിക്കുന്ന കടല്‍ ആക്രമണങ്ങളില്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നു. അത്തരം വിഷയങ്ങളില്‍ കൂടുതല്‍ ക്രിയാത്മകമായി സഹായം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കടല്‍ തീരത്ത് നിന്ന് നിശ്ചിത ദൂരം മാറി തീരദേശവാസികള്‍ക്ക് ഭവനം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കും. 10 ലക്ഷം രൂപ അതിനായി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ആവശ്യ ഘട്ടങ്ങളില്‍ കടല്‍തീരത്ത് നിന്ന് മാറി താമസിക്കാന്‍ തീരദേശവാസികള്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here