കടലിനടിത്തട്ട് വൃത്തിയാക്കി ദുബായ് രാജാവ്

രാജ്യാന്തര സന്നദ്ധസേവന ദിനത്തിൽ ദുബായിലെ കടലിനടിത്തട്ട് വൃത്തിയാക്കി ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. കഴിഞ്ഞ ദിവസം 30 ദിവസം 30 മിനിറ്റ് പൊതുജനങ്ങൾ വ്യായാമം ചെയ്തുള്ള ദുബായ് ഫിറ്റ്‌നസ് ചലഞ്ച് പരിപാടിക്ക് ഷെയ്ഖ് ഹംദാൻ നേതൃത്വം നൽകിയിരുന്നു.
ഇതിനു പിന്നാലെയാണ് കടലിനടിയിലെ മാലിന്യം ശേഖരിച്ച് വൃത്തിയാക്കി ഹംദാൻ രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ദുബായ് ഫിറ്റ്‌നസ് ചലഞ്ചിനു ശേഷം ഏത് പ്രവർത്തനത്തിനാണ് നേതൃത്വം നൽകേണ്ടതെന്ന് ഹംദാൻ ചോദിച്ചിരുന്നു.
കടലിലെ മാലിന്യം നീക്കം ചെയ്യാനായിരുന്നു ഭൂരിഭാഗം പേരുടെയും അഭിപ്രായം. ഇതേ തുടർന്ന് കുട്ടികളോടൊപ്പമായിരുന്നു ആഴക്കടലിലെ സാഹസിക പ്രവൃത്തി. നിത്യജീവിതത്തിലെ ചെറിയ സേവനങ്ങളിലൂടെ പരിസ്ഥിതി സംരക്ഷണത്തിൽ പങ്കാളികളാകാൻ ആഹ്വാനം ചെയ്തുകൊണ്ടാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Dubai Crown Prince spends day cleaning seabed of rubbish
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here