വീണ്ടുമൊരു രാജകീയ വിവാഹത്തിനൊരുങ്ങി യുഎഇ; ദുബായി ഭരണാധികാരിയുടെ മകള്‍ വിവാഹിതയാകുന്നു

വീണ്ടുമൊരു രാജകീയ വിവാഹത്തിന് ഒരുങ്ങി യുഎഇ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ഷെയ്ഖ മഹ്‌റ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ഷെയ്ഖ് മന ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മന അല്‍ മക്തൂമാണ് വിവാഹിതരാകുന്നത്.(Dubai Ruler’s daughter wedding with Sheikh Mana)
വിവാഹത്തീയതി രാജകുടുംബം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വരന്റെ പിതാവ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മന അല്‍ മക്തൂം നവദമ്പതികളെകുറിച്ചെഴുതിയ കവിത ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

യുകെ സര്‍വകലാശാലയില്‍ നിന്ന് ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ബിരുദധാരിയാണ് ഷെയ്ഖ മഹ്‌റ. ദുബായില്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയിലും സാങ്കേതിക മേഖലയിലും വിജയകരമായ ബിസിനസുകള്‍ സ്വന്തമായുള്ള സംരഭകനാണ് ഷെയ്ഖ് മന. ഷെയ്ഖ മഹ്‌റയും ഷെയ്ഖ് മനയും തങ്ങളുടെ ഇഷ്ടങ്ങളും യാത്രകളിലെ സന്ദര്‍ഭങ്ങളുമൊക്കെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്.

Story Highlights: Dubai Ruler’s daughter wedding with Sheikh Mana
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here